പത്തനംതിട്ട: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പഠിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ ദയാധനം മുഴുവനായി നല്‍കാനോ ധനസമാഹരണം നടത്താനോ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
Read Also: ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇൻഡ്യയുടെ യഥാർത്ഥ ഭാരതീയ സംസ്ക്കാരം : ഹരീഷ് പേരടി
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സിനിമയില്‍ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ചിലര്‍ അത് വിവാദമാക്കിയെന്നും ബോബി പറഞ്ഞു.
റഹീമിന്റെ മോചനം സിനിമയാക്കാന്‍ ഇല്ലെന്ന് സംവിധായകന്‍ ബ്ലെസി നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ആടു ജീവിതത്തിന്റെ തുടര്‍ച്ചയായി അതേ ശൈലിയില്‍ ഒരു ചിത്രമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചുവെന്നും ബ്ലസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിന്റെ ജീവിതം സിനിമയാക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ അറിയിച്ചത്.
Post Your Comments