KeralaLatest NewsNews

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ സഹായം നല്‍കിയ ജയില്‍ ഡിഐജി പി അജയകുമാര്‍ വഴിവിട്ട നീക്കം നടത്തി

 

തിരുവനന്തപുരം : ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ സഹായം നല്‍കിയ ജയില്‍ ഡിഐജി പി അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് എത്തുകയായിരുന്നു. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില്‍ കണ്ടു. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ ‘പവര്‍ ബ്രോക്കറെ’ ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും.

Read Also: സമാധിയിലെ പൂര്‍ണ്ണസത്യം ഇനിയും പുറത്തുവരാനുണ്ട്, ഇപ്പോള്‍ ഒന്നും പറയാനാകില്ല: ഫോറന്‍സിക് സംഘം

ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയില്‍ മേധാവിയായ എഡിജിപി. ഉദ്യോഗസ്ഥതല യോഗത്തിലാണ് ശാസന. ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സിലെ മദ്യപാന പരാതി അന്വേഷിക്കാന്‍ പോയതാണെന്നും ഡിഐജി അജയകുമാര്‍ വിശദീകരിച്ചു. എന്നാല്‍, സ്വകാര്യ വാഹനത്തില്‍ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് എഡിജിപി യോഗത്തില്‍ ചോദിച്ചു.
ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നല്‍കിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും ജയില്‍ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഡിഐജിയെ പരസ്യമായി ശാസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button