തൃശൂര്‍: തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥന്‍, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.
പൊതുപരിപാടിക്ക് മുമ്പായി റോഡ് ഷോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നേരിട്ട് വേദിയിലേക്ക് എത്തുകയായിരുന്നു. പ്രസംഗത്തില്‍ മണപ്പുള്ളി വേല, വിഷു എന്നിവയും മോദി പരാമര്‍ശിച്ചു. പുതുവര്‍ഷം കേരളത്തിന് മാറ്റത്തിന്റെതാണെന്നും മോദി പറഞ്ഞു. വിഷുവിന്റെ പുണ്യ ദിനത്തില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍
ബിജെപി അടുത്ത അഞ്ച് വര്‍ഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തില്‍ ബന്ധിപ്പിക്കും. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും. പുതിയ പാതകള്‍ കൊണ്ടുവന്ന് കേരളത്തില്‍ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്‌സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയില്‍ ബുള്ളറ്റ് ട്രയിന്‍ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിന്‍ കൊണ്ടുവരും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്റെ സര്‍വേ ആരംഭിക്കും.
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ , കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നില്‍ ഭാരതം ദുര്‍ബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നില്‍ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാന്‍ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ് കാണാനിരിക്കുന്നത്.
എന്നെ അനുഗ്രഹിച്ചാല്‍ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും
എന്‍ഡിഎ സര്‍ക്കാര്‍ ഗുരുവിന്റെ ആദര്‍ശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജല്‍ ജീവന്‍ മിഷന് കേരളത്തില്‍ വേഗത പോരായെന്നും മോദി പറഞ്ഞു. അഴിമതിക്കാണ് ഇവിടുത്തെ സര്‍ക്കാരിന് താത്പര്യം. രാജസ്ഥാനില്‍ വെള്ളമില്ല. എന്നാല്‍, ഇവിടെ അങ്ങനെയാണോ സ്ഥിതി? എന്നെ അനുഗ്രഹിച്ചാല്‍ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേര്‍ക്ക് റേഷന്‍ നല്‍കുന്ന കേരളത്തില്‍ അടുത്ത 5 കൊല്ലം റേഷന്‍ തുടരും. മത്സ്യ തൊഴിലാളി ക്ലസ്റ്റര്‍ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാരെന്നും മോദി പറഞ്ഞു.
Post Your Comments