കൊല്ലം: കോണ്‍ഗ്രസ് പ്രവർത്തകന്റെ കാർ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരുക്ക്. ഇന്നലെ രാത്രി തിരുമുല്ലവാരത്താണു സംഭവം. ചാനല്‍ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവർത്തകൻ ബിനോയ് ഷാനൂറിന്റെ കാർ ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു.
read also: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ കഴിയുന്ന യുവാവിനെ കണ്ടെത്തുന്നവര്‍ക്ക് 2.1 കോടി രൂപ പ്രതിഫലം
എന്നാൽ, മനഃപൂർവം കാർ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. കാർ ഓടിച്ചിരുന്ന സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ കുഞ്ഞുമോൻ എന്നിവർക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നല്‍കിയത്. ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments