KeralaLatest NewsNews

ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കേസ് തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമും റിസോർട്ട് ഉടമയും ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

read also: സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃക: ആശംസകൾ നേർന്ന് മന്ത്രി ആർ ബിന്ദു

വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷ്ണുവിന് തിങ്കളാഴ്ച വരെ സുരക്ഷ ഉറപ്പാക്കാന്‍ കൊട്ടിയം എസ്‌എച്ച്‌ഒക്ക് കോടതി നിര്‍ദേശം നല്‍കി.

ചിന്ത ജെറോമും റിസോര്‍ട്ടുടമയും അടക്കം ഭീഷണിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button