മുംബൈ: ട്രെയിന്‍ യാത്രക്കാരന്റെ സെല്‍ഫി വീഡിയോയിലൂടെ ചുരുളഴിഞ്ഞത് യുവാവിന്റെ കൊലപാതകം. മുംബൈയിലെ കല്യാണിലാണ് സംഭവം .സഹിദ് സെയ്ദി എന്ന യുവാവ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് നിര്‍ണായകമായത്.
കഴിഞ്ഞ ദിവസം ട്രെയിനില്‍ വെച്ച് വീഡിയോ എടുക്കുന്നതിനിടയില്‍ സഹിദിന്റെ ഫോണ്‍ ഒരാള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടെങ്കിലും ഫോണില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. കള്ളനെ പിടികൂടാന്‍ പൊലീസിന്റെ സഹായം തേടിക്കൊണ്ട് സഹിദ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ ജാവേദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനിടയിലാണ് മറ്റൊരു ഫോണ്‍ ജാവേദില്‍ നിന്ന് കണ്ടെടുത്തത്. ഈ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ഇതിന്റെ ഉടമസ്ഥന് പൂനെ സ്വദേശി പ്രഭാസ് ഭാംഗേയാമെന്ന് വ്യക്തമായി. ബാങ്ക് ജീവനക്കാരമായ പ്രഭാസ് ഭാംഗേ ഹോളിക്ക് നാട്ടിലേക്ക് പോകുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടിരുന്നു.
ജാദവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പൊലീസ് മനസ്സിലാക്കിയത്. ജാവേദ് മോഷ്ടിച്ച ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രഭാസ് ട്രെയിനില്‍ നിന്ന് വീണതെന്ന് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
Post Your Comments