KeralaLatest NewsIndia

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് പാഴ്വസ്തുക്കൾ പെറുക്കുന്ന കർണാടകസ്വദേശി, ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക്സ്

കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായത്.

മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് വികൃതമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത ചിത്രം പൂർണമായും വികൃതമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഇ കെ നായനാർ, കോടിയേരി ബാലകൃഷ്ണൻ , എന്നിവരടേതടക്കമുള്ളവരുടെ സ്മൃതി കുടീരങ്ങളാണ് വികൃതമാക്കിയത്. പ്രകോപനം സൃഷ്ടിക്കാനുളള ആസൂത്രിത ഗൂഡാലോചനയെന്നായിരുന്നു സിപിഐഎം നേതൃത്വം ആരോപിക്കുന്നത്. സംഭവത്തിൽ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് പൊലീസിന് പരാതിയും നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ എസിപി സിബി ടോം, ടൗൺ ഇൻസ്​പെക്ടർ കെ സി സുഭാഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.

പിടിയിലായ ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സോഫ്റ്റ് ട്രിങ്ക് പോലുള്ള പാനീയമാണ് സ്മൃതി കുടീരത്തിൽ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button