ക്രിസ്തീയ വിശ്വാസികൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ ഈസ്റ്ററും. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നേ ദിവസത്തെ പ്രധാന വിഭവങ്ങൾ. ഇതിൽ ഏറ്റവും മനോഹരം ഈസ്റ്റർ മുട്ടകളാണ്. ഈസ്റ്റർ എത്തുന്നതോടെ ഈസ്റ്റർ മുട്ടകൾ ഒന്നടങ്കം വിപണി കീഴടക്കും. ഈസ്റ്റർ മുട്ടകൾക്ക് പിന്നിൽ പ്രത്യേക ചരിത്രമുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
ചരിത്രം
ഈസ്റ്റർ മുട്ടയെ ചുറ്റിപ്പറ്റി ഓരോ നാടുകളിലും വ്യത്യസ്തമായ ചരിത്രങ്ങളാണ് ഉള്ളത്. പുരാതന കാലത്ത് മെസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് മുട്ടകൾ കൊണ്ട് അലങ്കരിക്കുന്ന ചടങ്ങ് അക്കാലങ്ങളിൽ ഉണ്ടായിരുന്നു.
ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ടകൾ കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും ഉള്ള നാടോടിക്കഥകളിൽ പരാമർശിച്ചിട്ടുള്ളത്. അതേസമയം, പതിനഞ്ചാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിൽ ഈസ്റ്റർ ദിവസം രാവിലെ അരിമാവ് കൊണ്ടും പഞ്ചസാര കൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്ക് ശേഷം വിതരണം ചെയ്തിരുന്ന മറ്റൊരു ചടങ്ങും ഉണ്ടായിരുന്നു.
കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ച് പുറന്തോട്ടിൽ ചായങ്ങൾ പൂശി ആകർഷകമാക്കിയാണ് പരമ്പരാഗത രീതിയിൽ ഈസ്റ്റർ മുട്ട തയ്യാറാക്കുന്നത്. പിന്നീട് വിപണി കീഴടക്കാൻ പ്ലാസ്റ്റിക് മുട്ടകളും ചോക്ലേറ്റ് മുട്ടകളും എത്തി. ഇത്തരം മുട്ടകൾക്കുള്ളിൽ മിഠായികളോ മറ്റോ നിറച്ചുവെക്കുന്നതാണ്. അതേസമയം, ഈസ്റ്റർ മുട്ടകളുടെ കളറുകൾ അനുസരിച്ച് അവയുടെ അർത്ഥവും വ്യത്യാസപ്പെടാറുണ്ട്.
Also Read: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ് ഡോ.കെ.എസ് അനിൽ
Post Your Comments