എല്ലാ വര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാന്‍ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാള്‍ ആയി ആചരിക്കണമെന്ന് ക്രി.വ 325-ല്‍കൂടിയ നിഖ്യാ സുന്നഹദോസില്‍ തീരുമാനമായി.
Read Also: ആടുജീവിതത്തിലെ അഭിനയം അവിശ്വസനീയം, പ്രിഥ്വിരാജിനല്ലാതെ മറ്റൊരു നടനെ കൊണ്ടും സാധിക്കാത്ത കാര്യം
ക്രിസ്തുവിന്റെ മരണം നീസാന്‍ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം. വസന്തകാലത്ത് മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നീസാന്‍ മാസം വരുന്നത്. വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസം അഥവാ വസന്തവിഷുവം ആയ മാര്‍ച്ച് 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രില്‍ 25-ഉം ആണ്.
എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ (കലണ്ടറുകള്‍ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ ഏപ്രില്‍ 4 മുതല്‍ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. 1953-ല്‍ മലങ്കര സഭ കൂടി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത് . 2010-ലെയും 2011-ലെയും ഈസ്റ്റര്‍ ദിനങ്ങള്‍ രണ്ടു കലണ്ടര്‍ സമ്പ്രദായങ്ങള്‍ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇതു സംഭവിക്കുന്നത് അപൂര്‍വ്വമാണ്.
Post Your Comments