KeralaLatest NewsNews

തങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നത് പച്ചക്കളളം,അവര്‍ക്ക് കോടി കണക്കിന് കള്ളപ്പണമുണ്ട്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇടത്-വലത് മുന്നണികള്‍ ജനങ്ങളിള്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി സിഎഎ സെമിനാറുകളില്‍ മാത്രം പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയര്‍ന്നുവരുന്നു, അപകട സൂചന: മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

‘മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരമാരായി ചിത്രീകരിക്കുകയാണ്. ഇത് ഭരണഘടനയ്ക്കെതിരാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ലോകത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ടവരെയെല്ലാം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇത് ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുളള നീക്കമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്നും പ്രതിപക്ഷം മൗനം പാലിക്കുകയാണ്’,അദ്ദേഹം ആരോപിച്ചു.

‘തങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് പച്ചക്കളളമാണ്. കോണ്‍ഗ്രസിന് കോടി കണക്കിന് കള്ളപ്പണമുണ്ട്’, കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button