Latest NewsNewsIndia

സുനിത അനുഭവിക്കുന്ന വേദനയ്ക്ക് ഉത്തരവാദി അരവിന്ദ്, എഎപിയും കോണ്‍ഗ്രസും അഴിമതിക്കാര്‍: വിമർശനവുമായി ബിജെപി

100-കോടി രൂപയുടെ പണമിടപാട് അരവിന്ദ് കെജ്രിവാള്‍ നടത്തുമ്പോ ആണ് ഈ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്.

ന്യൂ ഡല്‍ഹി: മദ്യനയ അഴിമതിയിൽ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച്‌ ബി.ജെ.പി. ഭാര്യ സുനിത കെജ്രിവാള്‍ അനുഭവിക്കുന്ന വേദനയ്ക്ക് ഉത്തരവാദി അരവിന്ദ് കെജ്രിവാളാണെന്ന ആരോപണവുമായി ഡല്‍ഹി ബി.ജെ.പി. പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ. കെജ്രിവാളിന്റെ സന്ദേശം വായിച്ചുകൊണ്ടുള്ള വീഡിയോ സുനിത പുറത്തുവിട്ടതിന് പിന്നാലെയാണ് ബി.ജെ.പി വീണ്ടും വിമർശനങ്ങളുമായി രംഗത്തുവന്നത്.

read also: മില്ലുടമയുടെ മരണം: ‘ഭാര്യാമാതാവുമായി രഹസ്യബന്ധമെന്ന്’ മന്ത്രവാദിയായ കോളേജ് വിദ്യാർഥിയുടെ ഭീഷണി

അവർക്ക് അഗാധമായ വേദനയോടെ സംസാരിക്കേണ്ടി വന്നതിന് പിന്നില്‍ അരവിന്ദ് കെജ്രിവാളാണ്. സർക്കാർ സംവിധാനങ്ങളും വീടും കാറും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കുന്ന സമയത്ത് കെജ്രിവാള്‍ വാർത്താസമ്മേളനം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. കാരണം ഇത്തരം ആനുകൂല്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്. ബ്ലംഗ്ലാവിലേക്ക് പ്രവേശിക്കുമ്പോഴോ ഡല്‍ഹിയിലെ നികുതിദായകരുടെ പണം പാഴാകുമ്പോഴോ ഡല്‍ഹിയിലെ യുവാക്കള്‍ക്ക് ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമ്പോഴോ അല്ലെങ്കില്‍ 100-കോടി രൂപയുടെ പണമിടപാട് അരവിന്ദ് കെജ്രിവാള്‍ നടത്തുമ്പോഴോ ആണ് ഈ വാർത്താസമ്മേളനം നടത്തേണ്ടിയിരുന്നത്. – സച്ച്‌ദേവ പറഞ്ഞു.

കോണ്‍ഗ്രസ് ഒരുകാലത്ത് എ.എ.പി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചിരുന്നു. എന്നാല്‍ ഷീല ദീക്ഷിത്തിനേയും സോണിയാ ഗാന്ധിയേയും വിമർശിക്കാറുണ്ടായിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. കോണ്‍ഗ്രസും എ.എ.പി യും അഴിമതിക്കാരാണ്. പരസ്പരം കൈപിടിച്ചാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. – സച്ച്‌ദേവ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button