സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ നേരിയ മഴ ലഭിക്കുന്നതാണ്.
മഴയ്ക്ക് പുറമേ, ഇന്ന് രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും, ബീച്ചിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ പലഭാഗങ്ങളിലും വേനൽ മഴ ലഭിച്ചിരുന്നു.
Also Read: കമ്മ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിനിടെ ഛത്തീസ്ഗഡിൽ സ്ഫോടനം: രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്
Post Your Comments