Latest NewsIndia

ഹിമാചല്‍പ്രദേശില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി. ഹിമാചല്‍പ്രദേശില്‍ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരടക്കം ഒന്‍പതുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. അയോഗ്യരാക്കപ്പെട്ട ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമാണ് എത്തിയത്. അതേസമയം സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ഹിമാചല്‍പ്രദേശില്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്നാണ് നേതൃത്വം പറയുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രതിസന്ധി നേരിട്ടത്. വിമതരായ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്.

ജൂണ്‍ ഒന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപികരിച്ചേക്കും. ഇനിയും മൂന്ന് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തുമെന്നാണ് നേതൃത്വം പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button