ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് ഭൂട്ടാനിലേക്ക് നാളെ നടത്താനിരുന്ന യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മാര്‍ച്ച് 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പറോ വിമാനത്താവളത്തിലെ കാലാവസ്ഥ മോശമായതോടെയാണ് യാത്ര മാറ്റിവച്ചത്. പുതിയ തിയതി ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Post Your Comments