KeralaLatest NewsNews

പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി പ്രചരിപ്പിക്കുന്നു, സിപിഎമ്മിന്റെ പകയെന്ന് ചാണ്ടി ഉമ്മന്‍

ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍

കോട്ടയം: അനിൽ ആന്റണിയ്ക്കും പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇത് സിപിഎം പ്രചാരണം മാത്രമാണെന്ന് ചാണ്ടി ഉമ്മന്‍. പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍  ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും  കൂട്ടിച്ചേർത്തു.

read also: സര്‍ജന്മാര്‍ എന്റെ തലയോട്ടി തുരന്നു, പക്ഷേ അവര്‍ക്ക് ഒന്നും കിട്ടിയില്ല, അവിടം തീര്‍ത്തും ശൂന്യമാണ്: സദ്ഗുരു

മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വിദൂര ചിന്തയില്‍ പോലും ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button