Latest NewsIndiaNews

ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയ്യുന്നു: സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി

സേലം: തമിഴ്നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതവും വികസിത തമിഴ്‌നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. സേലത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയാൻ തമിഴ് ജനത തീരുമാനിച്ചു കഴിഞ്ഞു. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യം. സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും. നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നു. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്‌നാട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പിഎംകെ നേതാക്കളെ പ്രധാനമന്ത്രി പുകഴ്ത്തുകയും ചെയ്തു. രാമദാസിന്റെ അനുഭവ സമ്പത്തും അൻബുമണിയുടെ പ്രതിഭയും തമിഴ്‌നാടിന് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button