പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയറും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഇന്ന് രാവിലെ 8:30-നും 9:00-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക. ഇതോടെ, 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. തുടർന്നുള്ള ദിവസങ്ങളിൽ ഉത്സവബലി, ഉത്സവ ബലിദർശനം, എഴുന്നള്ളിപ്പ് തുടങ്ങിയവ ഉണ്ടാകുന്നതാണ്.
24-ന് ശരംകുത്തിയിൽ പള്ളിവേട്ട ഉണ്ടായിരിക്കും. 25-നാണ് പൈങ്കുനി ഉത്രം. ഈ നാളിൽ ആറാട്ട് നടക്കുന്നതാണ്. രാവിലെ 9:00 മണിക്ക് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11:30-നാണ് പമ്പയിൽ ആറാട്ട് നടക്കുക. തുടർന്ന് എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തിച്ചതിനുശേഷം രാത്രിയോടെ കൊടിയിറങ്ങും. അന്ന് രാത്രി തന്നെ നട അടയ്ക്കുന്നതാണ്. മീനമാസ പൂജകൾക്കും, പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി മാർച്ച് 13-നാണ് ശബരിമല നട തുറന്നത്.
Also Read: സംസ്ഥാനത്ത് താപനില കുത്തനെ മുകളിലേക്ക്, 9 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്
Post Your Comments