മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. 5 വ്യത്യസ്ത കേസുകളിലായി 1.72 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നും 2.99 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തിട്ടുള്ളത്. വസ്ത്രത്തിലും, ഈന്തപ്പഴത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
സ്വർണക്കടത്ത് വ്യാപകമായതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ കർശന പരിശോധനയാണ് കസ്റ്റംസ് അധികൃതർ നടത്തുന്നത്. മാർച്ച് 10 മുതൽ 12 വരെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വർണത്തിന് പുറമേ, അനധികൃതമായി കടത്താൻ ശ്രമിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇത്തരത്തിൽ 13 ലാപ്ടോപ്പുകളും, 3 ഐഫോണുകളും, 33 സാംസങ് ഫോണുകളും പിടികൂടിയിട്ടുണ്ട്.
Post Your Comments