കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് എറണാകുളം ജില്ലയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. പനിയും വലതുകാൽ മുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള ശ്രവവും പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റുകളിലാണ് ലൈം രോഗം സ്ഥിരീകരിച്ചത്.
ലൈം രോഗം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും, രോഗവിമുക്തനാവുകയുമായിരുന്നു. ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ലൈം രോഗം ഉണ്ടാകുന്നത്. ചില പ്രാണികൾ വഴിയാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പടരുന്നത്. കൃത്യസമയത്ത് രോഗം കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ഗുളികകൾ അടക്കമുള്ള ചെലവ് കുറഞ്ഞ ചികിത്സാ മാർഗ്ഗത്തിലൂടെ രോഗം ഭേദപ്പെടുത്താവുന്നതാണ്. അല്ലാത്തപക്ഷം ഇവ നാഡീവ്യൂഹത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
Also Read: വമ്പൻ ഹിറ്റായി കൊച്ചി വാട്ടർ മെട്രോ, ഇതുവരെ യാത്ര ചെയ്തത് 17.5 ലക്ഷം ആളുകൾ
Post Your Comments