Latest NewsKeralaNews

ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ, എന്നാൽ പേടിമൂലം ചന്ദനക്കുറി തൊടാറില്ല: പത്മജ

'മുൻ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക'

പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നു പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നിന്നും പിന്മാറിയ പത്മജ കഴിഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. അതിനു പിന്നാലെ പത്മജ ഒരു ടി.വി.അഭിമുഖത്തില്‍ പേടിമൂലം ഞാൻ ചന്ദനക്കുറി തൊടാറില്ല എന്ന പ്രസ്താവന നടത്തിയത്.

‘മുൻ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക’ എന്ന അടിക്കുറിപ്പോടെ ബിജെപിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പത്മജയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

read also: ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയും ബയോളജിക്കല്‍ തന്തയുമുണ്ടോ? ഗണേഷ് കുമാർ

‘പേടിമൂലം ഞാൻ ചന്ദനക്കുറി തൊടാറില്ല. ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ. പക്ഷേ അത് തൊട്ടാല്‍ ഉടനെ അവർ എന്റെ മുഖത്തേയ്ക്ക് നോക്കും. അതുകൊണ്ട് തൊട്ടുകഴിഞ്ഞാല്‍ ഉടനെ ഉള്ളില്‍ പോയി തുടച്ച്‌ പുറത്തേക്കുവരും’, പത്മജ ഒരു ടി.വി.അഭിമുഖത്തില്‍ പറയുന്നു. അഭിമുഖത്തിന്റെ ഈ ഭാഗം ഉപയോഗിച്ച്‌ കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് ബിജെപി പ്രചാരണം നടത്തുകയാണെന്ന ആരോപണം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button