തിരുവനന്തപുരം: കേരള സർക്കാരിന്റെ ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോമായ സി-സ്പേസ് ഇന്ന് ഉദ്ഘാടനം ചെയ്യും. കൈരളി തിയേറ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒടിടി പ്ലാറ്റ്ഫോം പുറത്തിറക്കുന്നത്. കെഎസ്ഡിഎഫ്സിക്കാണ് സി- സ്പേസിന്റെ നിർവഹണ ചുമതല.
ആദ്യഘട്ടത്തിൽ 42 സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് ഉള്ളത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുന്ന രീതിയാണിത്. പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനായി 60 അംഗക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി-സ്പേസിൽ പ്രദർശിപ്പിക്കുകയുള്ളൂ. ഈടാക്കുന്ന തുകയുടെ പകുതി തുക ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകുന്നതാണ്. ആപ്പ് സ്റ്റോർ, പ്ലേസ്റ്റോർ എന്നിവ മുഖാന്തരം സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.
Also Read: പ്രധാനമന്ത്രി ഇന്ന് ശ്രീനഗറിൽ, പൊതുയോഗത്തെ അഭിസംബോധന ചെയ്യും
Post Your Comments