KeralaLatest NewsNews

മാര്‍ക്കോ ഒടിടിയില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം

 

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം. ടി വിചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. മാര്‍ക്കോ സിനിമയിലെ വയലന്‍സ് ദൃശ്യങ്ങള്‍ കുട്ടികളില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കേരള റീജിയണല്‍ മേധാവി നദീം തുഹൈല്‍ പറഞ്ഞു. ഒ ടി ടിയില്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കിയതായും സെന്‍സര്‍ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Read Also: ചെന്താമര തന്നെ കൊല്ലുമെന്ന് ഭയം : നെന്മാറ ഇരട്ടക്കൊലക്കേസില്‍ മൊഴി നൽകാതെ നാടുവിട്ട് ദൃക്സാക്ഷി

എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് നിലവിലില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് രീതി. മാര്‍ക്കോപോലുള്ള സിനിമകള്‍ ഇനി നിര്‍മിക്കില്ലെന്ന പ്രതികരണവുമായി നിര്‍മാതാവും രംഗത്തെത്തിയിരിക്കയാണ്. സിനിമയെ സിനിമയായി കാണും എന്നാണ് കരുതിയിരുന്നതെന്നാണ് നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്‍ക്കോയ്ക്കെതിരെ സെന്‍സര്‍ബോര്‍ഡ് നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ മാര്‍ക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button