
ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റഫോമുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയം മുന്നറിയിപ്പ് നല്കി. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണം. അശ്ലീല ഉള്ളടക്കങ്ങളില്‍ നിയന്ത്രണമുണ്ടാകണം. കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്രം നല്കിയ മുന്നറിയിപ്പില്‍ പറയുന്നു. രണ്‍വീര്‍ അലഹബാദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി.
Post Your Comments