ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേശരംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചത്. പിന്നാലെ ഈ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കം ചെയ്യുകയും ചെയ്തു.
Read also : കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 33.6 കോടി സബ്സിഡി: ഉത്തരവ് പുറത്തിറക്കി
ഹണ്ടേഴ്സ്, ബേശരംസ്, പ്രൈം പ്ലേ എന്നീ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തത്.
നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന് പരാതികള്‍ ലഭിച്ചിരുന്നു.
Post Your Comments