![](/wp-content/uploads/2023/05/world-no-tobacco-day.gif)
ന്യൂഡല്‍ഹി: ലോക പുകയില വിരുദ്ധ ദിനത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇനി മുതല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പുകയില ഉപയോഗം നിയന്ത്രിച്ച് ആഗോള തലത്തില്‍ മാതൃക സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
Read Also: കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍
‘തിയേറ്ററുകളിലും ടിവി പരിപാടികളിലും മറ്റും കാണുന്ന തരത്തിലുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകളും നിരാകരണങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കണം. പരിപാടിയ്ക്കിടെ പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ സ്റ്റാറ്റിക് സന്ദേശമായി പുകയില വിരുദ്ധ മുന്നറിയിപ്പ് നല്‍കണം. പ്രായപൂര്‍ത്തിയാകാത്തവരാണ് അധികവും ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്നും അതിനാലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പും നിരാകരണവും ആവശ്യമുള്ളത്’, മന്ത്രാലയം വ്യക്തമാക്കി.
സിനിമകള്‍, ദൃശ്യ-ശ്രാവ്യ പ്രോഗ്രാമുകള്‍, ഡോക്യുമെന്ററികള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, സീരിയലുകള്‍, സീരീസ്, പോഡ്കാസ്റ്റുകള്‍ എന്നിവയും അത്തരത്തിലുള്ള മറ്റ് ഉള്ളടക്കങ്ങളും ഒടിടിയില്‍ ഉള്‍പ്പെടുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
Post Your Comments