ഒടിടി ആപ്പുകളുടെയും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെയും നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ ബിൽ ഒരു മാസത്തിനുള്ളിൽ പുറത്തിറക്കും. ഇത്തരം സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിച്ചതിനുശേഷമാണ് പുതുക്കിയ ബിൽ അവതരിപ്പിക്കുന്നത്. 2022 സെപ്റ്റംബർ 22ന് ടെലികോം ബില്ലിന്റെ കരട് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയെങ്കിലും നിരവധി ആശങ്കകൾ നിലനിന്നിരുന്നു. ഈ ആശങ്കകൾക്കാണ് കേന്ദ്രം പരിഹാരം കണ്ടെത്തുന്നത്.
സെപ്തംബറിൽ പുറത്തിറക്കിയ ബില്ലിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണങ്ങളിൽ നിരവധി അവ്യക്തതകൾ നിലനിന്നിരുന്നു. കൂടാതെ, ഒടിടി ആപ്പുകൾക്കും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾക്കും വ്യക്തമായ നിർവചനങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതുക്കിയ പതിപ്പ് എന്ന ആവശ്യം ഉയർന്നത്.
Also Read: ഗുജറാത്തിൽ ആം ആദ്മി എംഎൽഎമാർ ബിജെപിയിലേക്ക്? മോദിയെ പുകഴ്ത്തി എംഎൽഎമാർ
കരട് ബില്ലിന്റെ ഷെഡ്യൂൾ രണ്ട് പ്രകാരം, സാമൂഹിക റേഡിയോ സ്റ്റേഷനുകൾ, ഡിടിഎച്ച്, ഐപിടിവി സേവനങ്ങൾ, സ്വകാര്യ ഏജൻസികളുടെ എഫ്എം റേഡിയോ പ്രക്ഷേപണം തുടങ്ങിയവയ്ക്കെല്ലാം ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
Post Your Comments