തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച രണ്ട് വയസുകാരിയെ മാതാപിതാക്കള്‍ക്ക് കൈമാറി. കഴിഞ്ഞ 17 ദിവസത്തോളമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു.
Read Also: ലക്ഷദ്വീപില്‍ പുതിയ നാവിക കേന്ദ്രം കമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ നാവികസേന
കഴിഞ്ഞ ദിവസം കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം പുറത്തു വന്നിരുന്നു. കുട്ടി ബിഹാര്‍ സ്വദേശികളുടേതാണെന്ന് കണ്ടെത്തിയതോടെയാണ് പൂജപ്പുരയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കുട്ടിയെ തിരികെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പിതാവ് പ്രതികരിച്ചു. കേരളത്തിന് നന്ദിയുണ്ടെന്നും എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടുമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി ഹസനെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസന്‍ താമസിക്കുന്നത്. മുമ്പും പോക്സോ കേസില്‍ പ്രതിയാണ് ഇയാള്‍. ജയിലില്‍ നിന്ന് ഇറങ്ങി രണ്ടാം മാസമാണ് ഇയാള്‍ പേട്ടയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.
Post Your Comments