ഹൈദരാബാദ്: തെലങ്കാനയിലെ ഉജ്ജയിനി മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ച ശേഷം അദ്ദേഹം ദേവിയ്ക്ക് പട്ടു പുടവ സമർപ്പിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്.
Read Also: അതിരപ്പള്ളിയിൽ കാട്ടാന കൂട്ടത്തിന്റെ ആക്രമണം: പ്ലാന്റേഷൻ വെൽഫെയർ ഓഫീസറുടെ വീട് തകർത്തു
ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും വഴിപാട് ചടങ്ങുകളിലും അദ്ദേഹം പങ്കുചേർന്നു. ദേവിയെ തൊഴുതു വണങ്ങിയ അദ്ദേഹം പുരോഹിതനിൽ നിന്നും പ്രസാദം വാങ്ങുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് ക്ഷേത്രത്തിലും പരിസര പ്രദേശത്തും വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷാ നടപടികൾക്കായി കൂടുതൽ സേനയെ മേഖലയിൽ വിന്യസിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയ സമയത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേേ്രന്ദമാദി തെലങ്കാനയിലെത്തിയത്. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് അദ്ദേഹം ഇന്ന് തുടക്കം കുറിക്കും.
Read Also: പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഫിസിക്‌സ് പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പാള്‍ അനുവദിച്ചില്ല: സംഭവം പാലക്കാട്
Post Your Comments