കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ മാടായിക്കാവില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ശത്രുസംഹാര പൂജ. ഇന്ന് രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ക്ഷേത്രത്തില്‍ സ്വന്തം പേരില്‍ ശത്രുസംഹാര പൂജ നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും എത്തിയ എം ആര്‍ അജിത് കുമാര്‍ ഇവിടങ്ങളിലും വഴിപാടുകള്‍ നടത്തി. പൂരം കലക്കലിലും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദര്‍ശനം.
Post Your Comments