ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വൈറ്റ്ഫീല്‍ഡ് ഏരിയയിലെ എച്ച്എഎല്‍ പോലീസ് സ്റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം അജ്ഞാതമാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേയിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പരിക്കേറ്റവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായുണ്ടായ സ്‌ഫോടനം തിരക്കേറിയ കഫേയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമല്ല, കഫേയുടെ പരിസരത്ത് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Post Your Comments