WayanadLatest NewsKeralaNews

സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന സംഭവം: കുറ്റം തെളിയിക്കാൻ കഴിയാതെ പ്രോസിക്യൂഷൻ, പ്രതിയെ വെറുതെ വിട്ടു

റഷീദ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതിയുടെ വിധി

വയനാട്: സുഹൃത്തിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വെറുതെ വിട്ടത്. റഷീദിനെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. റഷീദ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതിയുടെ വിധി.

പണം തിരികെ നൽകാത്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സണ്ണി എന്ന സുഹൃത്തിനെ റഷീദ് ഹെൽമറ്റ് കൊണ്ട് തലക്കയ്ടിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, ഇത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് അനസ് നിരീക്ഷിച്ചു. അഭിഭാഷകരായ മുഹമ്മദ് സബാഹ്, റയീസ് എന്നിവരാണ് റഷീദിന് വേണ്ടി ഹാജരായത്.

Also Read: ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button