ന്യൂഡല്‍ഹി: മൂന്നാംവട്ടവും കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്റെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍വേ അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read Also: മദ്യനയ അഴിമതി കേസ്: ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്
ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അതു സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രയത്നിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പടുത്തുയര്‍ത്തിയ പുതിയ ഇന്ത്യ ജനങ്ങള്‍ കണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ആയിരം വര്‍ഷത്തേക്കുള്ള വലിയ വികസന പദ്ധതികള്‍ക്കു സര്‍ക്കാരിന്റെ മൂന്നാംഘട്ടത്തില്‍ തുടക്കം കുറിക്കുമെന്ന് മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റുകളില്‍ ജയിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു.
Post Your Comments