Latest NewsKeralaNews

മദ്യനയ അഴിമതി കേസ്: ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്്. ഏഴാം തവണയാണ് ഇ.ഡിയുടെ സമന്‍സ് കെജ്രിവാള്‍ തള്ളുന്നത്.

Read Also: വീട്ടിലെ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം: മുന്‍കൂര്‍ ജാമ്യം തേടി നയാസിന്റെ ആദ്യ ഭാര്യ റജീന

ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമന്‍സ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്രിവാള്‍ ഇതുവരെയുള്ള എല്ലാ സമന്‍സുകളും ഒഴിവാക്കിയിരുന്നു.

ഡല്‍ഹി മദ്യനയ കേസില്‍ നേരത്തേയുള്ള സമന്‍സുകള്‍ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button