Latest NewsNewsIndia

ഏവരും ഉറ്റുനോക്കുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കേന്ദ്രനേതൃത്വം

പ്രധാനമന്ത്രിയുടെ മണ്ഡലം സംബന്ധിച്ച് തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രധാന സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കുന്ന ആദ്യ പട്ടികയില്‍ ബിജെപി ഉള്‍പ്പെടുത്തും. രാജ്‌നാഥ് സിംഗിനും നിതിന്‍ ഗഡ്കരിക്കും വീണ്ടും സീറ്റു നല്‍കാനാണ് ബിജെപിയിലെ ധാരണ. കേരളത്തിലെ സീറ്റുകളും ആദ്യ പട്ടികയിലുണ്ടാവും.

Read Also: കടലിനടിയിൽ ശ്രീകൃഷ്ണ പൂജ, അറബിക്കടലിൽ മുങ്ങി പ്രധാനമന്ത്രി: വാചാലനായി മോദി

വാരാണസിയില്‍ മത്സരിച്ചാവും നരേന്ദ്ര മോദി പ്രചാരണം നയിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്നലെ അമിത് ഷായും ജെപി നദ്ദയും നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ മുപ്പതിലധികം സീറ്റുകളില്‍ ധാരണയായെന്നാണ് സൂചന.

വാരാണസിയല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മോദി മത്സരിക്കുന്നത് ഇന്നലെ ചര്‍ച്ചയായില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

രാജ്‌നാഥ് സിംഗ് വീണ്ടും ലക്‌നൗവില്‍ മത്സരിക്കും. കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിംഗിനും സീറ്റു നല്‍കും. എന്നാല്‍ പതിനഞ്ചിലധികം സിറ്റിംഗ് എംപിമാരെ മാറ്റാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. നിതിന്‍ ഗഡ്കരിക്ക് സീറ്റു നല്‍കുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.എന്നാല്‍ നാഗ്പൂരില്‍ ഗഡ്കരി തന്നെ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയിലെ ധാരണ. രാജ്യസഭ അംഗങ്ങളായ പ്രമുഖ നേതാക്കളോട് മത്സരരംഗത്തിറങ്ങാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കും.

പിയൂഷ് ഗോയല്‍, ഭൂപേന്ദ്ര യാദവ്, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ വിജയിക്കാത്ത നൂറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളും ബിജെപിയുടെ ആദ്യ പട്ടികയിലുണ്ടാകും. കേരളത്തിലെ ഏതാണ്ട് സീറ്റുകളുടെ കാര്യത്തിലും തുടക്കത്തില്‍ തന്നെ പ്രഖ്യാപനം വരും എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button