Latest NewsNewsIndia

ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചു: സംരംഭക അറസ്റ്റിൽ

ഹൈദരാബാദ്: ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച വനിതാ സംരംഭക അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. 31 കാരിയായ തൃഷ്ണ ബോഗി റെഡ്ഡി എന്ന യുവതിയാണ് അറസ്റ്റിലായത്. മ്യൂസിക്ക് ചാനലിൽ അവതാരകനായ പ്രണവിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ്സ് നടത്തുകയായിരുന്നു യുവതി. യുവാവിന്റെ കാറിൽ ട്രാക്കിംഗ് ഉപകരണം രഹസ്യമായി ഘടിപ്പിച്ച് നാലു പേരുടെ സഹായത്തൊടെയാണ് യുവതി തട്ടിക്കൊണ്ടുപോകൽ നടത്തിയത്.

Read Also: ആറ്റുകാൽ പൊങ്കാല: ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

രണ്ട് വർഷം മുൻപാണ് മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ യുവതി പ്രണവിന്റെ ഫോട്ടോ കണ്ടത്. തുടർന്ന് യുവതി പ്രൊഫൈലിന്റെ ഉടമയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. പിന്നീടാണ് സൈറ്റിൽ പ്രണവിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരാൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. എന്നാൽ പ്രൊഫൈലിലുണ്ടായ നമ്പർ പ്രണവിന്റേത് തന്നെയായിരുന്നു. യുവതി പ്രസ്തുത നമ്പറിൽ ന്ധപ്പെട്ടപ്പോൾ തന്റെ ഫോട്ടോ ആരോ ദുരൂപയോഗം ചെയ്തതാണെന്നും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രണവ് അറിയിച്ചു. അപ്പോഴേക്കും യുവതി പ്രണവിന്റെ മെസഞ്ചറിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ശല്യം സഹിക്കാതായതൊടെ പ്രണവ് നമ്പർ ബ്ലോക്ക് ചെയ്തു. ഇതൊടെയാണ് യുവതി തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.

ഫെബ്രുവരി 11 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമിസംഘം തട്ടിക്കൊണ്ട് പോയ ശേഷം ഇവർ ക്രൂരമായി പ്രണവിനെ മർദ്ദിച്ചിരുന്നു. യുവതിയുമായി ബന്ധം തുടരാമെന്ന് സമ്മതിച്ച ശേഷമാണ് ഇവർ പ്രണവിനെ വിട്ടയച്ചത്.

Read Also: ‘ഞാൻ ഒരു മലാല അല്ല, കാരണം, ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ ഞാൻ സുരക്ഷിതയാണ്’: ചർച്ചയായി കശ്മീരി ആക്ടിവിസ്റ്റിന്റെ വാക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button