മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്തതിനെ തുടർന്ന് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു.
കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം വർഷ ബിരുദവിദ്യാർഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്.
വാർഷിക പരീക്ഷ എഴുതുന്നതിനിടെ സുമൻ മൊബൈൽഫോൺ ഉപയോഗിച്ചത് ശ്രദ്ധയിൽ പെട്ട അധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുമൻ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നു.
Post Your Comments