KeralaLatest NewsIndia

തിരുവനന്തപുരം– മം​ഗളുരു വന്ദേഭാരത് നാളെ മുതൽ, കൊല്ലം– തിരുപ്പതി പുതിയ ട്രെയിനും പ്രധാനമന്ത്രി നാളെ ഫ്ലാ​ഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632) ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാ​ഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.

മം​ഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ഡോ.എംജിആർ ചെന്നൈ സെൻട്രൽ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി–കൊല്ലം–തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നത്. വിഡിയോ കോൺഫറൻസ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്.

മാർച്ച് 13 മുതൽ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു ബുധൻ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സർവീസ്.

തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ 2 ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button