ThiruvananthapuramLatest NewsKeralaNews

ആറ്റുകാൽ പൊങ്കാല: ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും

തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്പെഷ്യൽ അന്ന് പകൽ 3:30-ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. പൊങ്കാല ദിവസമായ ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. അന്നേദിവസം ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. എറണാകുളം-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെമു 25-ന് എറണാകുളത്ത് നിന്ന് പുലർച്ചെ 1:45-ന് പുറപ്പെടും. ഈ ട്രെയിൻ രാവിലെ 6:30 ഓടെയാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുക.

തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്പെഷ്യൽ അന്ന് പകൽ 3:30-ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു നാഗർകോവിൽ നിന്ന് പുലർച്ചെ 2:15-ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ട്രെയിൻ പുലർച്ചെ 3:32-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. അതേസമയം, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രലിന് പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Also Read: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

shortlink

Related Articles

Post Your Comments

Related Articles


Back to top button