തിരുവനന്തപുരം: നേമത്ത് രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തിൽ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയർ ജീവനക്കാരായ വി.എസ് ഷാന, റിനു ബിനു എന്നിവരെയാണ് അധികൃതർ പിരിച്ചുവിട്ടത്. കുട്ടി ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവം ഏറെ വിവാദമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പിടിഎ യോഗത്തിൽ സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
നേമം കാക്കാമൂല അർച്ചന-അജീഷ് ദമ്പതികളുടെ മകൻ അങ്കിത് സുധീഷാണ് സ്കൂൾ അധികൃതർ അറിയാതെ ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ജീവനക്കാരിൽ മൂന്ന് പേർ കല്യാണത്തിന് പോയതിനാൽ ഒരാൾ മാത്രമാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർ അറിയാതെയാണ് കുട്ടി ഡേ കെയറിൽ നിന്ന് ഒരു മീറ്റർ അകലെയുള്ള വീട്ടിലേക്ക് തനിച്ചെത്തിയത്. വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് കുട്ടി അവിടെ ഇല്ലെന്ന വിവരം ജീവനക്കാരും മനസ്സിലാക്കുന്നത്. ഉച്ച ഭക്ഷണത്തിനുശേഷം കുട്ടികൾ ഉറങ്ങുന്ന സമയത്ത് മാത്രമാണ് ജീവനക്കാർക്ക് പുറത്തുപോകാൻ അനുമതിയുള്ളൂ.
Also Read: അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു
Post Your Comments