KozhikodeLatest NewsKeralaNews

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ ആളിക്കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും, പുക ഉയർന്നതിന് പിന്നാലെ തീ പടരുകയുമായിരുന്നു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് വടകര ആയഞ്ചേരിയിലാണ് സംഭവം. ആദ്യം കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിന് ഉള്ളിലുള്ളവർ പുറത്തേക്കിറങ്ങി ഓടി. തുടർന്ന് നിമിഷങ്ങൾക്കകം കാർ ആളിക്കത്തുകയായിരുന്നു. ഇതോടെ, വൻ ദുരന്തമാണ് ഒഴിവായത്. ഉടൻ വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തി അണച്ചു. എന്നാൽ, കാർ പൂർണമായും കത്തിനശിച്ചിരുന്നു.

മേമുണ്ടയിൽ നിന്ന് കടമേരിയിലേക്ക് വാഹനത്തിൽ പങ്കെടുക്കാൻ പോയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും, പുക ഉയർന്നതിന് പിന്നാലെ തീ പടരുകയുമായിരുന്നു. മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. രാജേന്ദ്രന്റെ മകൻ അശ്വിൻ രാജാണ് കാർ ഓടിച്ചത്.

Also Read: ഷൊർണൂരിലെ ഒരു വയസുകാരി മരിച്ചത് ഹൃദയസ്തംഭനം മൂലം: കസ്റ്റഡിയിലുണ്ടായിരുന്ന അമ്മ നിരപരാധി

shortlink

Related Articles

Post Your Comments

Related Articles


Back to top button