ThiruvananthapuramKeralaNattuvarthaLatest NewsNews

രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം: അഭിഷേക് പിടിയിൽ

തടയാൻ ശ്രമിച്ച വയോധികനെ ആക്രമിച്ചു

തിരുവനന്തപുരം: പട്ടാപ്പകൽ കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. സംഭവത്തിൽ മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേക് തിരുവല്ലം പൊലീസിന്റെ പിടിയിൽ.

ഇന്നലെ രാവിലെ 10.30 ഓടെയാണ് ഇരുപത്തിനാലുകാരനായ അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടർന്ന് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രദേശവാസിയായ വയോധികൻ തടയാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ ആക്രമിച്ചു അഭിഷേക് രക്ഷപ്പെട്ടെങ്കിലും പോലീസിന്റെ പിടിയിലാകുകയായിരുന്നു.

read also: മദ്യലഹരിയില്‍ കണ്ടക്ടര്‍ ബസ്സില്‍, ശല്യം സഹിക്കാനാവാതെ ഡ്രൈവറോട് പരാതി പറഞ്ഞ് യാത്രക്കാര്‍: വഴിയിലിറക്കിവിട്ടു

മറ്റൊരു കേസിലെ തുടർനടപടികൾക്കായി പ്രദേശത്ത് എത്തിയ തിരുവല്ലം പൊലീസ് എസ് എച്ച് ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപവാസിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ബിജു, ഡി മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, ഡ്രൈവർ സജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button