ഭോപ്പാല്‍: ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ എത്തിയ ഗർഭിണിയ്ക്ക് നേരെ ക്രൂര ആക്രമണം. യുവതിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മദ്ധ്യപ്രദേശ് മൊറേന ജില്ലയിലെ ചാന്ദ്പുര ഗ്രാമത്തിലാണ് ദാരുണ സംഭവം. എണ്‍പത് ശതമാനവും പൊള്ളലേറ്റ സ്ത്രീ ഗ്വാളിയാറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
read also: സംസ്ഥാനത്ത് ചൂട് ഉയരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
ഭർത്താവിനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അതിജീവതയുടെ ഗ്രാമത്തിലെത്തിയതായിരുന്നു യുവതി. എന്നാല്‍, അതിജീവിതയുടെ വീട്ടിലുണ്ടായിരുന്ന മൂന്നു പേർ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന സ്ത്രീയുള്‍പ്പെടെയുള്ളവർ വളയുകയും പെട്രോള്‍ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. സംഭവങ്ങള്‍ യുവതി വിവരിക്കുന്നതിന്റെ വീഡിയോ പൊലീസിനു ലഭിച്ചു. ആശുപത്രിയിലേക്ക് പോകുംവഴിയാണ് യുവതി ഇക്കാര്യം അറിയിച്ചത്.
Post Your Comments