Latest NewsIndia

സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യനമസ്​കാരം നിര്‍ബന്ധം: ഉത്തരവ് ലംഘിച്ചാൽ നടപടിയെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ്

രാജസ്ഥാൻ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ ഇന്നുമുതൽ സൂര്യ നമസ്‍കാരം നിർബന്ധമാക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി.

തീരുമാനം പുറത്തുവന്നതോടെ വിവിധ കോണുകളില്‍ നിന്നാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. നിരവധി മുസ്ലീം സംഘടനകൾ വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോടതിയെ സമീപിച്ചു.

ഫെബ്രുവരി 15ലെ പരിപാടി അസാധുവാക്കണമെന്നും സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഉൾപ്പെടെയുള്ള നിരവധി മുസ്ലീം സംഘടനകൾ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് ബഹിഷ്‌കരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്​സിക്യൂട്ടീവ് ആഹ്വാനം ചെയ്​തു. സൂര്യനെ തങ്ങള്‍ ദൈവമായി കാണുന്നില്ലെന്നും സൂര്യനമസ്​കാരം ചെയ്യുന്നത് തങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്നും മുസ്ലീം സംഘടനകള്‍ വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button