ജയ്പുര്‍: രാജസ്ഥാന്‍ ഭരിക്കുന്ന കോൺഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് സിആര്‍പിഎഫ് ജവാന്മാരുടെ വിധവകള്‍. സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് ഇവര്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാന്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ ഭാര്യമാര്‍ക്കൊപ്പം രാജ്യസഭാ എംപി മീണ രാജ്ഭവനിലെത്തിയിരുന്നു. തുടര്‍ന്ന് രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകാന്‍ ഇവര്‍ ശ്രമിച്ചുവെങ്കിലും പോലീസ് തടഞ്ഞു. പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ വിധവകളെ പോലീസുകാര്‍ തള്ളിയിട്ടുവെന്നും ഇവരിലൊരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുപകരം സംസ്ഥാന സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മീണ ധര്‍ണയിരിക്കുകയാണ്.
Post Your Comments