Latest NewsIndia

രാജസ്ഥാനിൽ കടം വീട്ടാൻ പെൺകുട്ടികളെ ലേലത്തിൽ വിൽക്കുന്നു, വാങ്ങുന്നവർ കുട്ടികളെ പെൺവാണിഭത്തിന് ഉപയോഗിക്കുന്നു

ന്യൂഡൽഹി: രാജസ്ഥാനിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. തങ്ങളുടെ കടം വീട്ടാനായി എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം വിൽപനകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എതിർത്താൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ ഇതിന് പരിഹാരമായാണ് പെൺകുട്ടികളെ വിൽപന നടത്തിയിരുന്നത്. വായ്പ സംബന്ധിച്ച തർക്കമോ പണമിടപാടുകളിലെ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്താൽ അവർ ‘ജാതി പഞ്ചായത്തിനെ’ സമീപിക്കുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നു. കരാറെഴുതി പെൺകുട്ടികളെ വിൽപ്പന നടത്തുന്നതാണ് പരിഹാര മാർഗം. ഇതിന് വിസമ്മതിച്ചാൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയരാകണം.

കരാർ എഴുതി വിൽപന നടത്തുന്ന പെൺകുട്ടികളെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വിദേശത്തേക്കും അയച്ച് ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബർ 26-നാണ് ഇത് സംബന്ധിച്ച മാദ്ധ്യമ വാർത്ത പുറത്തുവന്നത്. 15 ലക്ഷം രൂപയുടെ കടം വീട്ടാൻ ഒരാൾ സ്വന്തം സഹോദരിയെ വിൽക്കണമെന്ന് പഞ്ചായത്ത് നിർബന്ധിച്ചു. അതിന് ശേഷവും കടം തീരാതെ വന്നപ്പോൾ 12 വയസുള്ള മകളെ വിൽക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് ലക്ഷം രൂപയ്‌ക്കായിരുന്നു പെൺകുട്ടിയെ കരാറുകാരൻ വാങ്ങിയത്.

ഇത്തരത്തിൽ കടം തീർക്കാനും മറ്റുമാണ് ആളുകൾ വീട്ടിലെ സ്ത്രീകളെയും പെൺകുട്ടികളെയും വിൽപന നടത്തിയിരുന്നത്. സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും യഥാസമയം നടപടി സ്വീകരിക്കാത ഗെഹ്‌ലോട്ട് സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്നും ആക്ഷേപമുണ്ട്. രാജസ്ഥാനിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടൻ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.

സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടുകയും സർക്കാരിനോടും ഡിജിപിയോടും റിപ്പോർട്ട് തേടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button