തിരുവനന്തപുരം: ഓരോ ദിവസവും നിരവധി തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൺമുന്നിൽ കാണുന്ന കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. എന്നാൽ, പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകുന്നതിനെക്കുറിച്ചും, അതിനുപിന്നാലെ എത്തുന്ന നൂലാമാലകളെ കുറിച്ചും ആലോചിക്കുമ്പോൾ മിക്ക ആളുകളും കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.
ഇപ്പോഴിതാ സ്റ്റേഷനിൽ പോകാതെ തന്നെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ രഹസ്യമായി അറിയിക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൾ ആപ്പിലാണ് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ആപ്പിലെ Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാനാകും. വിവരങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരം അറിയിക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റും പോലീസ് പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol – App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.
Post Your Comments