Latest NewsNewsIndia

പട്ടാപ്പകല്‍ മദ്യപസംഘം 25കാരനെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ മദ്യപിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് 25 കാരനെ കുത്തി കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

Read Also: 6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് ‘കർഷക സമരക്കാർ’

ആസാദ്(25) എന്നയാളാണ് കൊല്ലപ്പെട്ടത്. ആസാദിന്റെ ബൈക്ക് മദ്യപസംഘം തള്ളിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button