തൃശ്ശൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 5 കിലോ കഞ്ചാവാണ് ബാഗിൽ നിന്നും കണ്ടെത്തിയത്. റെയിൽവേ പോലീസും കേരള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്ലാറ്റ്ഫോമിൽ നിന്നും വലിയ ബാഗ് കണ്ടെത്തുന്നത്.
ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകൾ വഴി വ്യാപകമായി ലഹരിക്കടത്ത് നടത്തുന്നതിനാൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Also Read: വന്യജീവി ആക്രമണം തുടർക്കഥയാകുന്നു! വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ
കഴിഞ്ഞ ദിവസം ബെംഗളൂരിൽ നിന്ന് ഇന്നോവ കാറിൽ കൊണ്ടുവന്ന രാസലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് മെത്താംഫിറ്റാമിൻ ഇനത്തിൽപ്പെട്ട 100 ഗ്രാം ലഹരിയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ എറണാകുളം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments