KeralaLatest NewsNews

തൃപ്പൂണിത്തുറ സ്‌ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര്‍ അറസ്റ്റില്‍

പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. സംഭവത്തിൽ നാലു പേര്‍ അറസ്റ്റില്‍. ഉത്സവക്കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്.

read also: നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചു: വി മുരളീധരൻ

പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരന്‍ ആദര്‍ശാണ് നാലാം പ്രതി.മനഃപൂര്‍വംമല്ലാത്ത നരഹത്യ (304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (308) വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button