KeralaLatest News

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയിട്ടില്ല: എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിട്ടില്ലെന്ന്് പ്രസിഡന്റ് എ.പത്മകുമാര്‍. ഇതിനെ കുറിച്ച്് പ്രചരിക്കുന്ന് വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീകള്‍ വരുന്നതനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കുമെന്നും ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം കാര്യമാക്കുന്നില്ലെന്നും ജനങ്ങള്‍ അയ്യപ്പനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന് അതിന്റേതാായ പ്രത്യേകതകള്‍ ഉണ്ടെന്നും ആചാരങ്ങളില്‍ താന്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തെ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. യാതൊരു വിധത്തിലുമുള്ള ചട്ടലംഘനങ്ങളും വിഷയത്തില്‍ നടന്നട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലേയ്‌ക്കെത്തുന്ന് എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങളും ബോര്‍ഡ് ഒരുക്കുമെന്നും എ.പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button